രാവിലെ ആറിനും ഒമ്പതിനും ഇടയ്ക്ക് പവര്‍കട്ട് വേണ്ടെന്ന് നിര്‍ദ്ദേശം
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
ലോഡ് ഷെഡിംഗിന്റെ സമയക്രമത്തില്‍ മാറ്റം വരുത്താന്‍ വൈദ്യുതി ബോര്‍ഡ്. ലോഡ്ഷെഡിംഗ് സമയം ഒരു ദിവസം ഒന്നര മണിക്കൂറായി കുറയ്ക്കാന്‍ നിര്‍ദ്ദേശമുണ്ട്.
രാവിലെ ആറിനും ഒമ്പതിനും ഇടയിലുള്ള വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാണ് മറ്റൊരു പ്രധാന നിര്‍ദ്ദേശം. പകല്‍ ഒരു മണിക്കൂര്‍ നേരവും രാത്രി അരമണിക്കൂറും വൈദ്യുതി മുടങ്ങും.
രാത്രി ഏഴ് മുതല്‍ പതിനൊന്ന് വരെയുള്ള സമയത്തായിരിക്കും വൈദ്യുതി നിയന്ത്രണം ഉണ്ടാവുക. ബുധനാഴ്ച ചേരുന്ന കെ എസ് ഇ ബി സമ്പൂര്‍ണ്ണ ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകും.