നാട്ടുകാരെ ഇരുട്ടിലാക്കാന്‍ ആര്യാടന്റെ വക ഹോളിഡേ

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 9 ജനുവരി 2013 (12:44 IST)
PRO
PRO
കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പവര്‍ഹോളിഡേ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം. മാസത്തില്‍ ഒരു ദിവസം സംസ്ഥാനത്തെ സബ്‌സ്റ്റേഷനുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവച്ചാണ് പവര്‍ഹോളിഡേ ഏര്‍പ്പെടുത്തുന്നത്. രാവിലെ ഒന്‍‌പത് മുതല്‍ വൈകുന്നേരം നാലുവരെയായിരിക്കുന്‍ പവര്‍ ഹോളിഡേ. ഇതുസംബന്ധിച്ച് നിര്‍ദ്ദേശം വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ മുന്നിലാണ് കെ എസ് ഇ ബി സമര്‍പ്പിച്ചിരിക്കുന്നത്.

പവര്‍ ഹോളിഡേ ദിനങ്ങളില്‍ 11 കെവി ലൈനുകളില്‍ നിന്ന്‌ വൈദ്യുതി ഒരു ഭാഗത്തേയ്ക്കും നല്‍കരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. നിലവില്‍ മറ്റു സംസ്ഥാനങ്ങളില്‍ മാസത്തിലൊരിക്കല്‍ പവര്‍ ഹോളിഡേ നടപ്പിലാക്കുന്നുണ്ട്‌. തമിഴ്‌നാട്ടില്‍ ചില ദിവസങ്ങളില്‍ 20 മണിക്കൂറിലധികമാണ്‌ പവര്‍ക്കട്ട്‌.

കേരളത്തില്‍ പവര്‍ഹോളിഡേ ഇല്ലെന്ന് കെ എസ് ഇ ബി

മാസത്തില്‍ ഒരിക്കല്‍ അറ്റകുറ്റപ്പ പണികള്‍ക്ക് സബ്സ്റ്റേഷന്‍ അടച്ചിടാനാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നതെന്നും കേരളത്തില്‍ പവര്‍ ഹോളിഡേ ഏര്‍പ്പെടുത്തിയിട്ടില്ലെന്നുമാണ് കെ എസ് ഇ ബിയുടെ വിശദീകരണം.

അതേസമയം, വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിലും പവര്‍ ഹോളിഡേ ഏര്‍പ്പെടുത്താമെന്നാണ് വൈദ്യുത ബോര്‍ഡിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഇതു സംബന്ധിച്ച്‌ അന്തിമ തീരുമാനമായിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :