രാജേന്ദ്രന്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും

K.P. Rajendran
WDWD
മഴക്കെടുതിക്ക് കേന്ദ്ര സഹായം ആവശ്യപ്പെട്ട് റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍ ഇന്ന് പ്രധാനമന്ത്രി ഡോ.മന്‍‌മോഹന്‍ സിംഗിനെ കാണും. കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തെയും അദ്ദേഹം കാണുന്നുണ്ട്.

രാവിലെ പതിനൊന്ന് മണിക്ക് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ചന്ദ്രശേഖരന്‍ റവന്യൂ മന്ത്രി കെ.പി രാജേന്ദ്രനെ കാണുന്നുണ്ട്. അതിന് ശേഷമായിരിക്കും അദ്ദേഹം പി.ചിദംബരവുമായി കൂടിക്കാഴ്ച നടത്തുക. അതിന് ശേഷം 12.15 മണിയോടെ പ്രധാനമന്ത്രിയെ കാണും.

കേരളത്തിലെ മഴക്കെടുതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ അയയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീ‍ല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിക്കുക.

സംഘത്തിന്‍റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ തുക അനുവദിക്കുന്ന നടപടികള്‍ വേഗത്തിലാക്കണമെന്ന് റവന്യൂ മന്ത്രി പി.ചിദംബരത്തോട് അഭ്യര്‍ത്ഥിക്കും. കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ പ്രഖ്യാപിച്ച ധനസഹായത്തില്‍ 50 കോടി രൂപ മാത്രമാണ് കേരളത്തിന് ഇതുവരെ നല്‍കിയിട്ടുള്ളു. ബാക്കി തുക എത്രയും വേഗം നല്‍കണമെന്ന് രാജേന്ദ്രന്‍ ആവശ്യപ്പെടും.

ന്യൂഡല്‍ഹി| M. RAJU| Last Modified ചൊവ്വ, 25 മാര്‍ച്ച് 2008 (10:04 IST)
ഇതിനുള്ള മാനദണ്ഡങ്ങള്‍ മറികടന്ന് പ്രത്യേക പരിഗണന നല്‍കി കേരളത്തിന് കൂടുതല്‍ തുക അനുവദിക്കണമെന്നായിരിക്കും കെ.പി രാജേന്ദ്രന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുക. മാനദണ്ഡം മറികടന്നുകൊണ്ട് സഹായം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രിയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :