പ്രിന്‍സിപ്പലിനെ മുറിയിലിട്ട് പൂട്ടി

കൊച്ചി | M. RAJU| Last Modified വെള്ളി, 29 ഫെബ്രുവരി 2008 (15:24 IST)
എറണാകുളം ഗവ.ലോകോളേജിലെ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ മുറിയിലിട്ട് പൂട്ടി. കെ.എസ്.യു സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ് വിദ്യാര്‍ത്ഥികള്‍.

കോളജിലെ പൈതൃക മന്ദിരത്തിന്‍റെ ഉദ്ഘാടനത്തോടനുബന്‌ധിച്ചുള്ള പ്രശ്നങ്ങളാണ് പ്രിന്‍സിപ്പലിനെ മുറിയിലിട്ട് പൂട്ടാന്‍ കാരണം. ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് തയ്യാറാക്കിയ ഫ്‌ളക്‌സ്‌ ബോര്‍ഡില്‍ കോളേജ്‌ യൂണിയന്‍ ചെയര്‍മാന്‍ വി.വിനയന്‍റെ പേര്‌ ഇല്ലായിരുന്നു.

പിന്‍സിപ്പല്‍ മനപ്പൂര്‍വം ചെയര്‍മാന്‍റെ പേര് ഒഴിവാക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കോളേജിലെ കെ.എസ്‌.യു വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ മുറിയിലിട്ടു പൂട്ടിയത്. ഇന്നു രാവിലെ 11 മണിക്കാണ്‌ സംഭവം നടന്നത്.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രിന്‍സിപ്പലിനെ മോചിപ്പിക്കുകയായിരുന്നു. കോളജ്‌ വികസന ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ്‌ ഫ്‌ളക്‌സ്‌ ബോര്‍ഡ്‌ സ്ഥാപിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :