സംസ്ഥാന സര്‍ക്കാരിന് രണ്ടുരൂപയ്ക്ക് അരി വിതരണം ചെയ്യാമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം, ഇതേവിഷയത്തില്‍ ഒല്ലൂര്‍ എം എല്‍ എ രാജാജി മാത്യു തോമസ് നേരത്തെ സുപ്രീംകോടതിയില്‍ തടസഹര്‍ജി നല്‍കിയിരുന്നു.
രണ്ടു രൂപയ്ക്ക് അരി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസില്‍ വിധി പുറപ്പെടുവിക്കുന്നതിനു മുമ്പായി തന്റെ വാദം കേള്‍ക്കണം എന്നാവശ്യപ്പെട്ടാണ് രാജാജി മാത്യു തോമസ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
യു ഡി എഫിന്റെ പരാതിയെ തുടര്‍ന്ന് രണ്ടുരൂപയ്ക്ക് അരി വിതരണം ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചിരുന്നു. ഇതിനെതിരെ രാജാജി മാത്യു തോമസ് നല്‍കിയ ഹര്‍ജിയില്‍ പദ്ധതി തുടരാമെന്നു ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു.