സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് സോണിയാ ഗാന്ധിയ്ക്ക് കത്തയച്ചു. സോളാര്‍ പ്രശ്നം സര്‍ക്കാരിന്റെ പ്രതിച്ഛായ ബാധിച്ചുവെന്ന് പരാമര്‍ശിച്ചാണ് കത്ത് അയച്ചിരിക്കുന്നത്. രമേശ് ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്തേയ്ക്ക് കൊണ്ടു വരണമെന്നും കത്തില്‍ പറയുന്നു.
യു.ഡി.എഫ് സംവിധാനം പരാജയപ്പെട്ടതു കൊണ്ടാണ് കത്തയച്ചതെന്ന് പിസി ജോര്‍ജ് പറഞ്ഞു. സോളാര്‍ വിഷയങ്ങള്‍ ഒന്നും കത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സോണിയയ്ക്ക് കത്ത് കൈമാറിയത് ദൂതന് വഴിയാണ്.
ഓഗസ്റ്റ് 19 ന് കത്ത് സോണിയയ്ക്ക് കൈമാറി. ഹൈക്കമാന്‍ഡ് ഇടപെടേണ്ട സമയം അതിക്രമിച്ചുവെന്നും കത്തില്‍ പറയുന്നു. അതേസമയം, സോണിയ പിസി ജോര്‍ജിനെ ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചു. സോളാര്‍ അഴിമതി രേഖകള്‍ കൈമാറാന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ വരുമ്പോള്‍ രേഖകള്‍ കൈമാറാമെന്ന് പിസി ജോര്‍ജ് അറിയിച്ചതായുമാണ് സൂചന.