യേശുദാസ് ഇടപെട്ടു, സ്റ്റാര്‍ സിംഗര്‍ കോടതിയിലേക്ക്!

തിരുവനന്തപുരം| WEBDUNIA|
PRO
ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോയായ സ്റ്റാര്‍ സിംഗര്‍ കോടതികയറുന്നു. സ്റ്റാര്‍ സിംഗറിന്‍റെ അഞ്ചാം സീസണിന്‍റെ ഫലപ്രഖ്യാപനത്തില്‍ ഗായകന്‍ കെ ജെ യേശുദാസ് അന്യായമായി ഇടപെട്ടു എന്നാരോപിച്ചാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

സ്റ്റാര്‍ സിംഗര്‍ അഞ്ചാം സീസണ്‍ റിയാലിറ്റി ഷോയുടെ ഫലപ്രഖ്യാപനം അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് രണ്ടുപേര്‍ തിരുവനന്തപുരം മുന്‍സിഫ്‌ കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ആനയറ സ്വദേശി എന്‍ ആര്‍ ഹരിയും തിരുമല സ്വദേശി എം അരവിന്ദുമാണ് ഹര്‍ജിക്കാര്‍.

ഫലപ്രഖ്യാപനത്തില്‍ യേശുദാസ് അന്യായമായ ഇടപെടല്‍ നടത്തിയെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പുഞ്ചക്കരി ജി രവീന്ദ്രന്‍നായര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കല്‍പ്പന രാഘവേന്ദ്ര എന്ന പെണ്‍കുട്ടിയാണ് സ്റ്റാര്‍ സിംഗര്‍ അഞ്ചാം സീസണില്‍ ജേതാവായത്. എന്നാല്‍ ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പ്, കല്‍പ്പന രാഘവേന്ദ്ര നന്നായി പെര്‍ഫോം ചെയ്തെന്നും താന്‍ അതിശയിച്ചുപോയെന്നും സംഗീതത്തിന്‍റെ മികച്ച അടിത്തറ കല്‍പ്പനയ്ക്കുണ്ടെന്നും തനിക്ക് കല്‍പ്പനയുടെ കുടുംബത്തെ അടുത്തറിയാമെന്നും യേശുദാസ് വേദിയില്‍ പറയുകയായിരുന്നു. ഇത് യേശുദാസ് ഫലപ്രഖ്യാപനത്തില്‍ നടത്തിയ ഇടപെടലായി ചൂണ്ടിക്കാണിച്ചാണ് ഹരിയും അരവിന്ദും കോടതിയെ സമീപിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :