കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ഭൂമി എം എ യൂസഫലിക്ക് നല്‍കിയതിനെതിരെ സിഐടിയു പ്രക്ഷോഭത്തിന് ഒരുങ്ങുന്നതായി സിപിഎം സംസ്ഥാന സമിതി അംഗം എം എം ലോറന്‍സ്. ബോള്‍ഗാട്ടി ഐലന്റില്‍ വരാനിരിക്കുന്ന ലുലു കണ്വെന്ഷന് സെന്ററിനെതിരെയാണ് സിഐടിയു പ്രക്ഷോഭം ആരംഭിക്കുന്നത്.
കൊച്ചിന് പോര്‍ട്ട്ട്രസ്റ്റ് ഭൂമി സ്വകാര്യ വ്യക്തിക്ക് കണ്വെന്ഷന് സെന്റര്‍ തുടങ്ങാന്‍ വിട്ടു കൊടുത്ത നടപടി നിയമവിരുദ്ധമാണ്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. സാമ്പത്തിക താത്പര്യക്കാരെ സഹായിക്കാന്‍ ബോധപൂര്‍വ്വം നടത്തിയ നടപടിക്ക് പിന്നില്‍ വന്‍ അഴിമതിയാണ് ഉളളത്. പൊതുജന പങ്കാളിത്തത്തോടെ സിഐടിയു ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.
ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ചില എംപിമാര്‍ തയ്യാറായിട്ടുണ്ട്. സിപിഎം ഈ പ്രക്ഷോഭത്തോടൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും എംഎം ലോറന്‍സ് കൊച്ചിയില്‍ പറഞ്ഞു.