വീട്ടമ്മ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

പത്തനംതിട്ട:| WEBDUNIA|
PRO
PRO
മധ്യവയസ്‌കയെ വീട്ടിനുള്ളില്‍ മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട നാരങ്ങാനം വട്ടക്കാവ് പെരുന്നേലിപ്പടി ആനക്കുഴി കുന്നുംപുറത്ത് ഗോപിനാഥന്‍ നായരുടെ ഭാര്യ ഉഷ (45) ആണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവ് ഗോപിനാഥന്‍ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവമെന്ന് കരുതുന്നു. ഗോപിനാഥന്‍ നായര്‍ സ്ഥിരമായി മദ്യപിച്ച് വന്ന് ഉഷയുമായി വഴക്കിടാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയും വഴക്കുണ്ടായെന്നും അവര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :