യുവതിയുടെ മുടിമുറിച്ച യുവാവ് അറസ്റ്റില്‍

മൂവാറ്റുപുഴ| WEBDUNIA|
യുവതിയുടെ മുടിമുറിക്കുകയും അതിനു ശേഷം സ്വര്‍ണ്ണാഭരണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ മുപ്പത്തിനാലുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. പായിപ്ര സ്വദേശി അലിയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. നേരത്തെ ആലുവയില്‍ ഇന്‍റര്‍നെറ്റ് കഫേ നടത്തുകയായിരുന്നു ഇയാള്‍. പൂക്കാട്ടുപടി അമ്പുനാട്ട് സ്വദേശിയായ ഇരുപത്തിനാലുകാരിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റു നടന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 25ന് അലിയുടെ വീട്ടിലെത്തിയ യുവതിയുടെ മുടി മുറിക്കുകയും സ്വര്‍ണാഭരണവും യുവതി ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും പാന്‍കാര്‍ഡും മറ്റും അലി അപഹരിക്കുകയും ചെയ്തു എന്നായിരുന്നു പരാതി. 2006 മുതല്‍ അലിയുടെ ഇന്‍റര്‍നെറ്റ് കഫേയില്‍ യുവതി ജോലിചെയ്യുന്നുണ്ടായിരുന്നു.

ഇതിനിടെ കഫേ പൂട്ടിയപ്പോള്‍ യുവതി മറ്റു ജോലി തേടിപ്പോയി. ഏതാനും സര്‍ട്ടിഫിക്കറ്റുകള്‍ അലിയുടെ കൈവശം ഉണ്ടായിരുന്നുവെന്നും അത് വാങ്ങിക്കാനാണ് കഴിഞ്ഞ 25ന് ഇയാളുടെ വീട്ടിലെത്തിയതെന്നും യുവതി പരാതിയില്‍ പറയുന്നു. സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കാനായി ചെന്ന തന്നെ ബലമായി പിടിച്ച് മുടി മുറിക്കുകയും സ്വര്‍ണാഭരണം അടക്കം എണ്‍പതിനായിരം രൂപയുടെ സാധാനങ്ങള്‍ തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു എന്നായിരുന്നു പരാതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :