പരസ്ത്രീ ബന്ധത്തിന്‍റെ പേരില്‍ വിവാദക്കുരുക്കിലായ ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സിനെതിരെ മറ്റൊരു ആരോപണം കൂടി. ഒരു ബ്രിട്ടീഷ് യുവതി കഴിഞ്ഞ ഒന്നരവര്‍ഷമായി വുഡ്സിന്‍റെ ഭാര്യയാണെന്നും ഇക്കഥ രഹസ്യമാക്കി വെക്കാനായി വുഡ്സ് മൂന്നു ലക്ഷം പൌണ്ട് നല്‍കിയെന്നുമാണ് ബ്രിട്ടീഷ് ടാബ്ലോയ്ഡുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബ്രിട്ടീഷ് യുവതിയായ എമ്മ റോഥര്‍ഹാമാണ് വുഡ്സിന്‍റെ പത്തൊമ്പതാം ഭാര്യപദവി വഹിക്കുന്നത്. തങ്ങളുടെ ബന്ധം പുറത്തറിയരുതെന്ന ഉറപ്പിന്‍മേലാണ് വുഡ്സ് 42കാരിയായ എമ്മയെ ഭാര്യയാക്കാന്‍ സമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ട്. 16, 25 വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് എമ്മ.
എമ്മ വുഡ്സിന്‍റെ ഏറ്റവും പുതിയ ഭാര്യയാണെന്നും വുഡ്സ് അയച്ച നിരവധി ഇ - മെയിലുകളും എസ് എം എസ് സന്ദേശങ്ങളും എമ്മയുടെ പക്കലുണ്ടെന്നും ടാബ്ലോയ്ഡുകളുടെ റിപ്പോര്‍ട്ടിലുണ്ട്. ഇവയില്‍ ചിലത് പരസ്ത്രീ ബന്ധത്തിന്‍റെ പേരില്‍ ഭാര്യ എലിനുമായുള്ള ബന്ധം മോശമായ സമയത്ത് അയച്ചവയാണ്. എമ്മ വുഡ്സിന്‍റെ ഫ്ലോറിഡയിലെ മാന്‍ഷണ് സമീപമാണ് താമസിച്ചിരുന്നതെന്നും അഴ്ചയിലൊരിക്കല്‍ ഇരുവരും തമ്മില്‍ സന്ധിക്കാറുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എമ്മയെ എലിനില്‍ നിന്ന് മറച്ചു പിടിക്കാനായി എലിയും പൂച്ചയും കളിക്കുകയായിരുന്നു വുഡ്സ്.
2008 മെയ്‌യില്‍ ഒര്‍ലാന്‍ഡോയിലെ ബ്ലൂ മാര്‍ട്ടിന്‍ ക്ലബ്ബില്‍വെച്ചാണ് വുഡ്സ് എമ്മയെ ആദ്യമായി കണ്ടുമുട്ടിയത്. എമ്മയുടെ മനോഹരമായ ഇംഗ്ലീഷാണ് വുഡ്സിനെ ആദ്യം അവരോട് അടുപ്പിച്ചത്. ഭാര്യ എലിന്‍ മകനെ ഗര്‍ഭമായിരിക്കുമ്പോള്‍ വുഡ്സും എമ്മയും ഓഫീസില്‍ സ്ഥിരമായി സന്ധിക്കാറുണ്ടായിരുന്നുവെന്നും ടാബ്ലോയ്ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ മിസിസിപ്പിയിലെ അമിത കാമാസക്തി നിയന്ത്രിക്കുന്നതിനുള്ള ലൈംഗിക പുനരധിവാസ കേന്ദ്രത്തില്‍ ചികിത്സയിലാണ് വുഡ്സ്.