യുഡിഎഫ് പറ്റിപ്പുകമ്പനിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മുന്നണിയിലെ കുഴപ്പങ്ങളുടെ മറവില്‍ മറ്റു പലതും ചെയ്യുന്ന പറ്റിപ്പു കമ്പനിയാണ് യുഡിഎഫ്.
പി എസ് സിയില്‍ ആളെ അധികം നിയമിക്കുന്നതുള്‍പ്പെടെ തര്‍ക്കങ്ങളുടെ മറപിടിച്ചു മറ്റു പലതും ചെയ്യുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്തിനു ചെലവു കൂട്ടുന്ന കാര്യങ്ങളാണ് ഇത്. സാമുദായിക വര്‍ഗീയ ശക്‌തികളെ പ്രീണിപ്പിക്കാനുള്ള അപകടരമായ നടപടികളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.