ഗൗരിയമ്മ യുഡി‌എഫിനോട് വിട പറയുന്നു

ആലപ്പുഴ: | WEBDUNIA|
PRO
PRO
യുഡിഎഫ് വിടാന്‍ ജെഎസ്എസ് സംസ്ഥാന സമിതിയുടെ തീരുമാനം. തീരുമാനത്തിന്റെ അംഗീകാരത്തിനായി ഓഗസ്റ്റില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ വിളിക്കും. ജെഎസ്എസ് സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി രാജന്‍ ബാബുവാണ് ഇക്കാര്യം അറിയിച്ചത്.

യുഡിഎഫില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് പാര്‍ട്ടി നേതാവ് കെആര്‍ സംസ്ഥാന കമ്മിറ്റിയില്‍ വ്യക്തമാക്കിയിരുന്നു. യുഡിഎഫ് വിടുന്നത് സംബന്ധിച്ച പ്രമേയം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുകയും ചെയ്തു. യുഡിഎഫ് വിടണമെന്ന നിലപാടിനെ ഭൂരിപക്ഷം അംഗങ്ങളും അനുകൂലിച്ചു. കെകെ ഷാജു അടക്കം അഞ്ച് പേര്‍ മാത്രമാണ് യുഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ചത്. ജെഎസ്എസ് സംസ്ഥാന സെന്ററില്‍ നിന്ന് കെ കെ ഷാജു ഇറങ്ങിപ്പോയി. വ്യക്തമായ നയം വിശദീകരിക്കാതെ മുന്നണി വിടുന്നതിനോട് യോജിപ്പില്ലെന്നാണ് ഷാജുവിന്റെ നിലപാട്.

പാര്‍ട്ടിയെ മാര്‍ക്‌സിസ്റ്റ് പാളയത്തിലാക്കുന്നതിനോട് യോജിപ്പില്ലെന്ന് ജെഎസ്എസ് യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഗൗരിയമ്മ നയം വ്യക്തമാക്കണമെന്നും ഷാജു ആവശ്യപ്പെട്ടു. ജെഎസ്എസ് നേതാവ് ഗൗരിയമ്മയെ അധിക്ഷേപിച്ച പിസി ജോര്‍ജ്ജിന്റെ നടപടി ജെഎസ്എസിനുള്ളില്‍ വന്‍ പൊട്ടിത്തെറി ഉണ്ടാക്കിയിരുന്നു. പിസി ജോര്‍ജ്ജിനെതിരെ യുഡിഎഫ് നടപടി ആവശ്യപ്പെട്ട് ജെഎസ്എസ് കത്ത് നല്‍കിയിരുന്നു.

എന്നാല്‍ കഴിഞ്ഞദിവസം ചേര്‍ന്ന യുഡിഎഫ് മുന്നണി യോഗത്തില്‍ ജെഎസ്എസ് പ്രതിനിധി പങ്കെടുത്തപ്പോള്‍ കത്ത് പിന്‍വലിക്കണമെന്ന് യുഡിഎഫ് ഘടകക്ഷികളില്‍ നിന്നും കോണ്‍ഗ്രസില്‍നിന്നും സമ്മര്‍ദ്ദം ഉയര്‍ന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :