തിരുവനന്തപുരം|
JOYS JOY|
Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (08:34 IST)
സംസ്ഥാനനേതൃത്വവും ജില്ല നേതാക്കളും പങ്കെടുക്കുന്ന യു ഡി എഫ് നേതൃയോഗം ഇന്ന്. മുന്നണിയിലെ പ്രശ്നങ്ങളെ അടിയന്തിരമായി പരിഹരിക്കണമെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന മുസ്ലിം ലീഗ് യോഗം നിലപാട് എടുത്തിരുന്നു. ഈ സാഹചര്യത്തില്‍ ഇന്നു ചേരുന്ന യു ഡി എഫ് യോഗം നിര്‍ണായകമാകുമെന്നാണ് കരുതുന്നത്.
അതേസമയം, മുന്നണി നേതൃത്വവുമായി പിണങ്ങി നില്‍ക്കുന്ന ജനതാദള്‍ യുണൈറ്റഡ് ഇന്നു ചേരുന്ന യു ഡി എഫ് യോഗത്തില്‍ പങ്കെടുക്കില്ല. എന്നാല്‍, പാലക്കാട് തോള്‍വിയെക്കുറിച്ച് അന്വേഷിക്കുന്ന ഉപസമിതി യോഗവും ഇന്ന് ചേരും.
ഇതുകൂടാതെ, പി സി ജോര്‍ജും ഇന്ന് ചേരുന്ന യു ഡി എഫില്‍ ചര്‍ച്ചയായേക്കും. നിലവില്‍ ജോര്‍ജ് മുന്നണിക്ക് അകത്താണെങ്കിലും പുറത്തെന്ന പോലെയാണ് ഇടപെടലുകള്‍. ഇത് യു ഡി എഫില്‍ അസ്വസ്ഥത സൃഷ്‌ടിക്കുന്നുണ്ട്. കക്ഷികള്‍ തമ്മിലുള്ളതും കക്ഷികള്‍ക്ക് അകത്തുള്ളതുമായ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കണമെന്നാണ് ലീഗിന്റെ ആവശ്യം.