പത്‌മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തുനിന്ന് ബോംബുകള്‍ കണ്ടെത്തി

തിരുവനന്തപുരം| JOYS JOY| Last Modified ഞായര്‍, 26 ഏപ്രില്‍ 2015 (15:38 IST)
തിരുവനന്തപുരത്ത് ശ്രീ പത്‌മനാഭ സ്വാമി ക്ഷേത്രത്തിനു സമീപത്തു നിന്ന് ബോംബുകള്‍ കണ്ടെത്തി. ചാക്കില്‍ കെട്ടിയ നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.

വടക്കേനടയ്ക്ക് തൊട്ടടുത്തുള്ള ശ്രീപാദം കൊട്ടാരത്തിനുള്ളിലെ കുളം വൃത്തിയാക്കുന്നതിനിടെയാണ് ബോംബുകള്‍ കണ്ടെത്തിയത്. അന്യസംസ്ഥാന തൊഴിലാളികളാണ് ബോംബുകള്‍ കണ്ടെത്തിയത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫിസിന് സമീപത്തായിരുന്നു ബോംബുകള്‍ സൂക്ഷിച്ചിരുന്നത്.

പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പഴക്കമുള്ള ബോംബുകളാണ് ഇവയെന്നാണ് സൂചന. തുരുമ്പിച്ച് തുടങ്ങിയ നിലയില്‍ ആയിരുന്നു ബോംബുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :