എസ്എസ്എല്‍ സി: വിദ്യാഭ്യാസമന്ത്രിക്ക് മുസ്ലിം ലീഗിന്റെ താക്കീത്

തിരുവനന്തപുരം| JOYS JOY| Last Modified ശനി, 25 ഏപ്രില്‍ 2015 (09:13 IST)
എസ് എസ് എല്‍ സി ഫലപ്രഖ്യാപനത്തില്‍ വന്‍ പാകപ്പിഴകള്‍ വന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്‌ദു റബ്ബിന് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ താക്കീത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് ആണ് ഇക്കാര്യം അറിയിച്ചത്.

ഫലപ്രഖ്യാപനത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും ഫലപ്രഖ്യാപനത്തിലെ അപാകത പരിശോധിച്ച് കുറ്റക്കാര്‍ ആയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് മന്ത്രി അബ്‌ദുറബ്ബിന് ലീഗ് നേതൃത്വം നല്കിയിരിക്കുന്ന നിര്‍ദ്ദേശം.

ഭാവിയില്‍ ഇത്തരം തെറ്റ് ആവര്‍ത്തിക്കരുതെന്നും ലീഗ് നേതൃത്വം മന്ത്രിക്ക് നിര്‍ദ്ദേശം നല്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :