നടന്‍ മോഹന്‍ലാലിന്റെ കൊച്ചി തേവരയിലെ വീട്ടില്‍ ചൊവ്വാഴ്ച ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തി. ഉച്ചയോടെയാണ് നാല് ഉദ്യോഗസ്ഥര്‍ മോഹന്‍ലാലിന്റെ വീട്ടിലെത്തിയത്.
മോഹന്‍ലാല്‍ ചൊവ്വാഴ്ച ഇവിടേക്ക് എത്തുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം ഈ വീട്ടില്‍ റെയ്ഡ് നടന്നപ്പോള്‍ രണ്ട് മുറികള്‍ തുറക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മുറികള്‍ സീല്‍ ചെയ്ത് മടങ്ങുകയായിരുന്നു.
ഈ മുറികള്‍ ബയോമെട്രിക് സംവിധാനം ഉപയോഗിച്ചു പൂട്ടിയിരിക്കുന്നതിനാല്‍ മോഹന്‍ലാലിന്റെയോ ഭാര്യയുടെയോ വിരലടയാളം ഉണ്ടെങ്കില്‍ മാത്രമേ തുറക്കാന്‍ സാധിക്കൂ. ഇവ പരിശോധിക്കാനാണ് ഉദ്യോഗസ്ഥര്‍ എത്തിയിരിക്കുന്നത്.