സിനിമയില്‍ സൂപ്പര്‍ ഹീറോ ആകാന്‍ ഏറ്റവും യോജ്യന്‍ ഹൃത്വിക് റോഷന്‍ ആണെന്ന് ഷാരൂഖ് ഖാന്‍. താന്‍ അതിന് അനുയോജ്യനല്ലെന്നും ഷാരൂഖ് പറഞ്ഞു.
സിനിമയില്‍ മികച്ച സൂപ്പര്‍ഹീറോയാകാന്‍ സാധിക്കുന്നത് ഹൃത്വിക് റോഷനാണ്. താന്‍ ഏറെ ഇഷ്‌ടപ്പെടുന്നതും ഹൃത്വിക് സൂപ്പര്‍ഹീറോയായി കാണാനാണ്. സൂപ്പര്‍മാന്‍, സ്പൈഡര്‍മാന്‍, ബാറ്റ്സ്മാന്‍ എന്നീ സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളെ ഹോളിവുഡ് നടന്‍മാര്‍ക്ക് പോലും ഹൃത്വിക്കിനേക്കാളും മികച്ച രീതിയില്‍ അവതരിപ്പിക്കാനാകില്ല. കൃഷില്‍ വളരെ മനോഹരമായാണ് ഹൃത്വിക് അഭിനയിച്ചിരിക്കുന്നത്-ഷാരൂഖ് പറയുന്നു.
റാ വണിലെ അഭിനയം തികച്ചുമൊരു വെല്ലുവിളി തന്നെയായിരുന്നു. ദൈവാനുഗ്രഹത്താല്‍ അത് മികച്ചതാക്കാന്‍ സാധിച്ചു- ഷാരൂഖ് വ്യക്തമാക്കി.
റാ വണില്‍ ഷാരൂഖ് സൂപ്പര്‍ ഹീറോ ആയാണ് വേഷമിടുന്നത്. അവതാര്‍ പോലെയുള്ള ചിത്രങ്ങളില്‍ ഉപയോഗിച്ചതിനേക്കാള്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിത്രീകരിച്ചിരിക്കുന്ന റാ വണ്‍ മികച്ച ദൃശ്യാനുഭവമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.