മോഷണമുതല്‍ കിട്ടാത്തതിനാല്‍ ജാമ്യം നല്‍കില്ലെന്ന് പൊലീസ്; വിഗ്രഹങ്ങള്‍ കമ്മീഷണര്‍ക്ക് കൊറിയറിലൂടെ എത്തി

മംഗലാപുരം| WEBDUNIA| Last Modified വ്യാഴം, 7 നവം‌ബര്‍ 2013 (12:05 IST)
PRO
കവര്‍ച്ച ചെയ്ത വിഗ്രഹങ്ങള്‍ കൊറിയര്‍ സര്‍വീസ് വഴി പൊലീസ് കമ്മീഷണര്‍ ഓഫിസിലത്തി. ചൊവ്വാഴ്ച രാത്രിയാണ് മംഗലാപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫിസിലെത്തിയ കൊറിയര്‍ പാഴ്സലിലാണ് മൂഡബിദ്രി സിദ്ധാന്ത ജൈന ബ്രഹ്മക്ഷേത്രത്തില്‍മോഷണം പോയ 12 വിഗ്രഹങ്ങള്‍ കണ്ടെത്തിയത്.

മധ്യപ്രദേശ് റായ്പൂരില്‍ നിന്നുള്ള കൊറിയര്‍ പാഴ്സലിലാണ് വിഗ്രഹങ്ങള്‍ കമ്മീഷണര്‍ക്ക് ലഭിച്ചത്. വിഗ്രഹങ്ങളും വിഗ്രഹങ്ങളില്‍ പതിച്ചിരുന്ന സ്വര്‍ണവും രത്നങ്ങളുമാണ് പാഴ്സലിലുണ്ടായിരുന്നത്.

ജൂലൈ ആറിനാണ് ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. വിഗ്രഹ മോഷണക്കേസില്‍ അറസ്റ്റിലായ ഒഡിഷ സ്വദേശി സന്തോഷ് ദാസ്, ചത്തിസ്ഗഢ് സ്വദേശി സുഭാഷ് സഞ്ചേറ്റി എന്നിവര്‍ മംഗലാപുരം ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്.

കോടികള്‍ വിലമതിക്കുന്ന മോഷണമുതലുകള്‍ കണ്ടത്തൊനുള്ളതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെതിരെ പൊലീസ് നിലപാടെടുത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :