മേല്‍ത്തട്ട് പരിധി ആറു ലക്ഷമാക്കിയത് അവഹേളനം: വെള്ളാപ്പള്ളി
ആലപ്പുഴ|
WEBDUNIA|
PRO
PRO
സംവരണത്തിന്റെ മേല്‍ത്തട്ട് പരിധി ആറു ലക്ഷമാക്കിയത് പിന്നോക്ക സമുദായത്തെ അവഹേളിക്കുന്ന നടപടിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തീരുമാനം നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
മേല്‍ത്തട്ട് പരിധി ആറു ലക്ഷമാക്കി ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭാ ഉപസമിതി ശുപാര്‍ശ ചെയ്തിരുന്നു. നിലവിലെ പരിധിയായ നാലരലക്ഷം രൂപയില്‍ നിന്ന് ആറ് ലക്ഷമാക്കി ഉയര്‍ത്താനാണ് കേന്ദ്രമന്ത്രിസഭാ ഉപസമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ധനമന്ത്രി പി ചിദംബരം അധ്യക്ഷനായ ഉപസമിതിയാണ് തീരുമാനമെടുത്തത്. എന്നാല്‍ വയലാര്‍ രവി, വീരപ്പമൊയ്ലി, വി നാരായണ സ്വാമി തുടങ്ങിയ മന്ത്രിമാര്‍ ഈ നീക്കത്തെ എതിര്‍ത്തു.
പരിധി 12 ലക്ഷം രൂപയാക്കണമെന്ന് പിന്നോക്ക് സമുദായ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇത് തള്ളുകയായിരുന്നു.
ഉപസമിതിയുടെ റിപ്പോര്‍ട്ടില്‍ കേന്ദ്രമന്ത്രിസഭയോഗം അന്തിമ തീരുമാനം കൈക്കൊള്ളും. ഇത് പ്രാബല്യത്തില്‍ വന്നാല്‍ ആറു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. ആറ് ലക്ഷത്തിന് മേല്‍ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് സംവരണത്തിന് അര്‍ഹതയുണ്ടായിരിക്കില്ല.
2008ലാണ് സംവരണ പരിധി നാലരലക്ഷമാക്കി ഉയര്‍ത്തിയത്. നാല് വര്‍ഷം കൂടുമ്പോഴാണ് ഇതില്‍ മാറ്റം വരുത്തുക.