മെഡിക്കല്‍ മാനേജ്മെന്റു പരീക്ഷയില്‍ ക്രമക്കേട്: വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലേക്ക്

കോഴിക്കോട്| WEBDUNIA|
സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് മുന്‍കൂട്ടി പണം നല്‍കിയ വിദ്യാര്‍ഥികള്‍ക്കു മാനേജ്മെന്റുകള്‍ ചോദ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നു പ്രതിഷേധ മാര്‍ച്ച്‌. കോഴിക്കോട്ട്‌ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ്‌ പ്രവേശന പരീക്ഷാ കേന്ദ്രത്തിലേയ്ക്കാണ് പ്രതിഷേധം.

പരീക്ഷ നടക്കുന്നത് ചാത്തമംഗലം എം ഇ എസ്‌ രാജ റസിഡന്‍ഷ്യന്‍ സ്കൂളിലാണ്. മാനേജ്മെന്റ്‌ പ്രതിനിധികളും പ്രതിഷേധക്കാരും തമ്മില്‍ പരീക്ഷാ കേന്ദ്രത്തിനു മുന്നില്‍ പ്രശ്നങ്ങള്‍ ഉണ്ടായി.

പ്രവേശന പരീക്ഷ നടത്തുന്നതിനായി കേരള സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്റു മൂന്ന് സെറ്റ് ചോദ്യങ്ങളാണു തയ്യാറാക്കിയത്. ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് പരീക്ഷ നടത്തുക. ഒന്‍പത് മെഡിക്കല്‍ കോളേജുകളിലെ 316 സീറ്റുകളിലേക്ക് ഏകദേശം 1500 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :