മെട്രോയ്ക്ക് മുകളില്‍ സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കും

കൊച്ചി| WEBDUNIA| Last Modified ഞായര്‍, 9 ജൂണ്‍ 2013 (12:37 IST)
PRO
കൊച്ചി: കൊച്ചി മെട്രോ ലിമിറ്റഡിന്റെ ഹരിതനഗരം പരിപാടിയുടെ ഭാഗമായി മെട്രോയ്ക്ക് മുകളില്‍ സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കുമെന്ന് കൊച്ചി മെട്രോ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. സംസ്ഥാനം കൂടുതല്‍ വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സൗരോര്‍ജ്ജ പാനല്‍ ആവശ്യമാണെന്ന് ഇ ശ്രീധരന്‍ പറഞ്ഞു.

സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കാന്‍ എന്തു ചെലവു വരുമെന്ന കാര്യം സ്‌റ്റേഷന്റെ രൂപരേഖ തീരുമാനമായ ശേഷം മാത്രമേ പറയാനാകൂവെന്ന് കെഎംആര്‍എല്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇതോടൊപ്പം മുട്ടം യാര്‍ഡിലും മെട്രോ വില്ലേജിലും സോളാര്‍ പാനല്‍ സ്ഥാപിക്കുന്നുണ്ട്.

ഫ്രഞ്ച് ഏജന്‍സിയായ ഈജിസ് ഇന്ത്യാ ലിമിറ്റഡ് മെട്രോ സ്‌റ്റേഷനുകളുടെ രൂപരേഖ തയ്യാറാക്കുന്ന ജോലികള്‍ ആരംഭിച്ചു. കളമശ്ശേരി മുതല്‍ സൗത്ത് വരെയുള്ള 12 സ്‌റ്റേഷനുകളുടെ രൂപരേഖയാണ് ആദ്യഘട്ടത്തില്‍ തയ്യാറാക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :