കൊച്ചി മെട്രോ ട്രെയിനിന് മൂന്ന് കോച്ചുകള്‍

കൊച്ചി| Venkateswara Rao Immade Setti|
PRO
PRO
കൊച്ചി മെട്രോ ട്രെയിനിന്റെ സാങ്കേതിക രൂപം പൂര്‍ത്തിയാക്കി. മെട്രോ ട്രെയിന് മൂന്ന് കോച്ചുകള്‍ വീതമാണ് ഉണ്ടാവുക. ട്രെയിനില്‍ ആയിരം പേര്‍ക്ക് യാത്ര ചെയ്യാം. മണിക്കൂറില്‍ 34 കിലോമീറ്ററായിരിക്കും ട്രെയിനുകളുടെ വേഗത. പക്ഷേ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.

കെ എം ആര്‍ എല്ലിന്റെ (കൊച്ചി മെട്രോ റെയില്‍ കമ്പനി) ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ഹഡ്കോ, ജൈക്ക ഏജന്‍സികളെ ഫണ്ടിനായി സമീപിക്കാനും റെയില്‍ നിര്‍മാണ ജോലി അടുത്ത മാസം ഏഴിന് ആരംഭിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

കൊച്ചി മെട്രോ റെയില്‍ നിര്‍മാണം തുടങ്ങാന്‍ ഉടമകളായ കെ എം ആര്‍ എല്ലും പണി ഏറ്റെടുത്തു നടത്തുന്ന ഡി എം ആര്‍ സിയും (ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനും) വ്യാഴാഴ്ച കരാര്‍ ഒപ്പുവെച്ചിരുന്നു. 5181കോടി രൂപ ചെലവു കണക്കാക്കുന്ന പദ്ധതി നാലു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

കൊച്ചി മെട്രോയുടെ 2013-14 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിനും ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :