കൊച്ചി: ഇടപ്പള്ളിയിലെ ഫ്ലൈ ഓവര്‍ നിര്‍മ്മാണം 18 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഇ ശ്രീധരന്‍. ഭൂമി വിട്ടുകിട്ടുന്നതിനനുസരിച്ച് നടപടിക്രമങ്ങള്‍ നടക്കും. ഡിഎംആര്‍സി തയ്യാറാക്കുന്ന ഫ്ലൈഓവറാണ് പരിഗണിക്കുന്നത്. കുറഞ്ഞ ചെലവില്‍ സാധ്യമാക്കുന്ന ഈ ഡിസൈന്‍ കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തെ ബാധിക്കാത്ത രീതിയിലാണ് ഒരുക്കുന്നത്. ഫ്ലൈ ഓവര്‍ നിര്‍മാണത്തിനായി 95 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അറിയിച്ചു.