ഇടുക്കി അണക്കെട്ട് ഇന്ന് തുറന്നുവിടില്ല

ഇടുക്കി| WEBDUNIA|
PRO
ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കില്ല. കുറഞ്ഞ പശ്ചാത്തലത്തില്‍ ഇടുക്കി അണക്കെട്ട് ഇന്ന് തുറന്നുവിടില്ലെന്ന് കെഎസ്ഇബി ഡാം സുരക്ഷാവിഭാഗം ചീഫ് എന്‍ജിനിയര്‍ കെ കെ കറുപ്പന്‍കുട്ടി അറിയിച്ചു.

വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അണക്കെട്ട് തുറക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2401.7 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് 2403 അടിയില്‍ കവിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. ഡാമിന്റെ പരമാവധി ശേഷി 2408.5 അടിയാണ്. 0.8 അടികൂടി വെള്ളം ഉയര്‍ന്നാല്‍ ഷട്ടര്‍ ഉയര്‍ത്താന്‍ തുടങ്ങും.

ജലനിരപ്പ് 99 ശതമാനത്തിലെത്തിയാല്‍ മാത്രമേ അണക്കെട്ട് തുറക്കൂവെന്ന് ഡാം സുരക്ഷാ അതോറിറ്റി ഇന്നലെ പറഞ്ഞിരുന്നു. തുറക്കുന്നതിനു ആറുമണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കുമെന്നും സുരക്ഷാ അതോറിറ്റി അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :