മൂന്ന് പവന്റെ ആഭരണക്കവര്‍ച്ച: യുവതി പിടിയില്‍

ആറ്റിങ്ങല്‍| WEBDUNIA| Last Modified ചൊവ്വ, 3 സെപ്‌റ്റംബര്‍ 2013 (15:59 IST)
PRO
ആഭരണക്കവര്‍ച്ചയോട് അനുബന്ധിച്ച് യുവതി പൊലീസ് പിടിയിലായി. ആറ്റിങ്ങല്‍ ആലം‍കോട് പട്ട്ള കളിയിലില്‍ വീട്ടില്‍ വിജി എന്ന 32 കാരിയെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.

പുതുപ്പാവടന്ന വീട്ടില്‍ നിന്ന് മൂന്ന് മാസം മുമ്പ് രണ്ടരപവന്‍റെ ആഭരണം മോഷണം പോയ സംഭവത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ്‌ പൊലീസ് വിജിയെ കുടുക്കിയത്. ആറ്റിങ്ങല്‍ സിഐ. എം ഐ ഷാജി, എ എസ് ഐ ബിജു, വനിതാ സി പി ഒ ശ്രീജ എന്നിവരുടെ നേതൃത്വത്തിലാണ്‌ വിജിയെ പിടിച്ചത്.

കഴിഞ്ഞ ജൂലൈ 31 രാത്രി എട്ട് മണിയോടെ ചെറുവള്ളിക്കുന്നിl വീട്ടില്‍ ദേവകിയമ്മ എന്ന 72 കാരിയെ തടിക്കഷണം കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്ത് 1.2 ഗ്രാം സ്വര്‍ണ്ണം കവര്‍ന്ന കേസിലും വിജി പ്രതിയാണ്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :