വിവരാവകാശനിയമ പ്രകാരം വിവരം നല്‍കാത്തതിനു 3000 രൂപ പിഴ

ആറ്റിങ്ങല്‍| WEBDUNIA|
PRO
വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട വിവരങ്ങള്‍ യഥാസമയം നല്‍കാത്തതിനു വില്ലേജ് ഓഫീസര്‍ക്ക് 3000 രൂപ വിധിച്ചു. ഇപ്പോള്‍ കടയ്ക്കാവൂര്‍ വില്ലേജ് ഓഫീസറായി ജോലി ചെയ്യുന്ന ടി വേണുവിനാണ്‌ പിഴ ശിക്ഷ വിധിച്ചത്.

ആലങ്കോട് വില്ലേജ് ഓഫീസറായി ജോലി നോക്കിവരവേ ആലങ്കോട് ചൂരോട് സ്വദേശിയായ കെ എസ് സുധീരന്‍ എന്നയാള്‍ വിവരാവകാശ നിയമം അനുസരിച്ച് 2 ആവശ്യങ്ങള്‍ കാണിച്ച് 2 അപേക്ഷ സമര്‍പ്പിച്ചിരുന്നു.

ഈ രണ്ട് അപേക്ഷകളും ഒന്നായി പരിഗണിച്ച് ഒരു വിവരം മാത്രം നല്‍കുകയും രണ്ടാമത്തെ അപേക്ഷയില്‍ ആവശ്യപ്പെട്ട വിവരങ്ങളെ കുറിച്ച് യാതൊന്നും നല്‍കാതിരിക്കുകയും ചെയ്തതിനെ കുറിച്ച് സുധീരന്‍ സംസ്ഥാന വിവരാവകാശ കമ്മീഷനു പരാതി നല്‍കുകയായിരുന്നു.

ഇതിനെ തുടര്‍ന്നാണ്‌ വിവരാവകാശ കമ്മീഷന്‍ വില്ലേജ് ഓഫീസറായവേണുവില്‍ നിന്നും ആവശ്യപ്പെട്ട വിവരങ്ങള്‍ യഥാസമയം നല്‍കാതിരുന്നതിന്‌ പിഴയായി 3000രൂപ ഈടാക്കിയത്.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പത്രപ്രവര്‍ത്തകനായിരുന്ന അലിയാരുകുഞ്ഞ് എന്നയാള്‍ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട വിവരം നല്‍കാതിരിക്കുകയും ഇതു കൂടാതെ വ്യാജ രേഖ ചമയ്ക്കുകയും ചെയ്തതിന്‌ തൊളിക്കോട് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന സൈനുലാബ്ദിനെതിരെ വിവരാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ സിബി മാത്യൂസ് നടപടിയെടുക്കാന്‍ വിധിച്ചിരുന്നു..


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :