മുല്ലപ്പെരിയാര്‍ റിപ്പോര്‍ട്ട് തമിഴ്നാടിന് അനുകൂലമെന്ന് വെളിപ്പെടുത്തല്‍

ചെന്നൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് ഉന്നതാധികാര സമിതി സുപ്രീംകോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൂര്‍ണമായും തമിഴ്നാടിന് അനുകൂലമാണെന്ന് വെളിപ്പെടുത്തല്‍. സമിതിയിലെ തമിഴ്‌നാട്‌ പ്രതിനിധി അംഗം ജസ്റ്റിസ്‌ എ ആര്‍ ലക്ഷ്മണന്‍ ആണ് ഇതു സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.

സാങ്കേതികമായും ഘടനാപരമായും അണക്കെട്ടു സുരക്ഷിതമാണ്‌. സുരക്ഷാനടപടികള്‍ക്ക് ശേഷം ജലനിരപ്പ്‌ 152 അടിവരെയാക്കി ഉയര്‍ത്താം. ജലനിരപ്പ്‌ അടിയന്തരമായി 142 അടിയാക്കി ഉയര്‍ത്തണമെന്ന്‌ ഉന്നതാധികാര സമിതി ആവശ്യപ്പെട്ടിട്ടുണ്ട്‌. പുതിയ അണക്കെട്ടു നിര്‍മ്മിക്കാനുള്ള കേരളത്തിന്റെ നീക്കം ഉപേക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമിതിയിലെ രണ്ട്‌ അംഗങ്ങള്‍ ബദല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിരുന്നു. ഒന്നാമത്തേത് മുല്ലപ്പെരിയാര്‍ പുതിയ ഡാമിനായി കേരളവും തമിഴ്നാടും കരാറുണ്ടാക്കണം. തമിഴ്‌നാട്ടിലേക്കു വെള്ളം കൊണ്ടു പോകുന്നതിനായി പുതിയ ടണലുകള്‍ സ്ഥാപിക്കുകയെന്നതായിരുന്നു രണ്ടാമത്തെ നിര്‍ദേശം. എന്നാല്‍, ഇവയ്ക്കെതിരെ താന്‍ വിയോജനക്കുറിപ്പു നല്‍കിയതായി ലക്ഷ്മണന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :