മുല്ലപ്പെരിയാര്‍: റിപ്പോര്‍ട്ട് കേരളത്തിന് അനുകൂലമാകുമെന്ന് പി ജെ ജോസഫ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട്‌ കേരളത്തിന്‌ അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പി ജെ ജോസഫ്‌. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ ഹരീഷ്‌ സാല്‍വേയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നതാധികാര സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്‌ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. സമിതി റിപ്പോര്‍ട്ട്‌ ഇന്ന്‌ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ്‌ പി ജെ ജോസഫ് ഹരീഷ് സാല്‍‌വേയുമായി കൂടിക്കാഴ്ച നടത്തിയത്.

ഉന്നതാധികാര സമിതി തയാറാക്കിയ അന്തിമ റിപ്പോര്‍ട്ട്‌ മുദ്രവച്ച കവറില്‍ ഇരു സംസ്ഥാനങ്ങള്‍ക്കും നല്‍കും. ജസ്റ്റിസ്‌ എ എസ്‌ ആനന്ദ്‌ അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ്‌ റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :