മുല്ലപ്പെരിയാര്‍ പ്രത്യേക സമിതി: ഉത്തരവ് ഇന്ന്

ന്യൂഡല്‍ഹി| WEBDUNIA|
PRO
മുല്ലപ്പെരിയാര്‍ കേസുമായി ബന്ധപ്പെട്ട തര്‍ക്ക വിഷയങ്ങള്‍ പ്രത്യേക സമിതിക്ക് വിടുന്നത് സംബന്ധിച്ച ഉത്തരവ് ഇന്ന്. ജസ്റ്റിസ് ഡി കെ ജയിന്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇന്നലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുല്ലപ്പെരിയാര്‍ കേസുമായി ബന്ധപ്പെട്ട തര്‍ക്ക വിഷയങ്ങള്‍ പ്രത്യേക സമിതിക്ക് വിടാന്‍ ഇന്നലെ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടും തമ്മില്‍ നിലനില്ക്കുന്ന പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിനാണ് വിരമിച്ച സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായ അഞ്ചംഗസമിതിയെ നിയോഗിച്ചത്. പ്രത്യേക സമിതിയുടെ ഘടന, അദ്ധ്യക്ഷന്‍, പരിഗണിക്കേണ്ട വിഷയങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ സുപ്രീംകോടതി ഇന്ന് പ്രഖ്യാപിക്കും.

കേരളം പാസാക്കിയ അണക്കെട്ട്‌ സുരക്ഷാ നിയമത്തിന്‍റെ നിയമസാധുത അടക്കമുള്ള കാര്യങ്ങള്‍ സുപ്രീംകോടതി തന്നെ പരിശോധിക്കും. അഞ്ചംഗങ്ങളുള്ള സമിതിക്കാണ് കേസ് വിട്ടിരിക്കുന്നത്. മുല്ലപ്പെരിയാര്‍ കേസ്‌ ട്രിബ്യൂണലിന്‌ വിടുന്നതില്‍ തമിഴ്‌നാട്‌ എതിര്‍പ്പ്‌ അറിയിച്ച പശ്ചാത്തലത്തിലാണ്‌ പ്രത്യേക സമിതി രൂപീകരിക്കാന്‍ ഭരണഘടനാ ബഞ്ച്‌ തീരുമാനിച്ചത്‌.

അണക്കെട്ടിലെ ജലനിരപ്പ് 148 അടിയായി ഉയര്‍ത്തിയില്ലെങ്കില്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ എന്തൊക്കെ? നിലവിലുള്ള അണക്കെട്ട് സുരക്ഷിതമാനോ? പുതിയ അണക്കെട്ട് എന്ന ആവശ്യം അംഗീകരിക്കേണ്ടതുണ്ടോ? എന്നുള്ള മൂന്നു ചോദ്യങ്ങളായിരിക്കും പ്രധാനമായും സമിതിക്ക് മുമ്പില്‍ വരിക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :