റേഷനിംഗ്: സമിതി ഹിയറിംഗ് ഇന്ന്

തിരുവനന്തപുരം| WEBDUNIA|
PRO
സംസ്ഥാനങ്ങളിലെ റേഷനിംഗ് സമ്പ്രദായം പരിശോധിക്കാന്‍ നിയുക്തമായ കേന്ദ്ര വിജിലന്‍സ്‌ സമിതി ഇന്നു കൊച്ചിയില്‍ ഹിയറിംഗ് നടത്തും. ഉച്ചയ്ക്ക് രണ്ടുമണിക്ക് കളക്ടറേറ്റിലാണ് ഹിയറിംഗ്.

റേഷനിംഗ് സമ്പ്രദായത്തെക്കുറിച്ച് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പരാതികളും നിര്‍ദേശങ്ങളും സമിതി കേള്‍ക്കും. റേഷനിംഗ് സമ്പ്രദായം പരിശോധിക്കാനായി സുപ്രീം കോടതിയാണ് സമിതിയെ നിയോഗിച്ചത്.

സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ്‌ വാധ്വയാണു സമിതി അധ്യക്ഷന്‍. കൊച്ചിയിലെ ഹിയറിംഗിന് ശേഷം നാളെ കോഴിക്കോട്‌ കളക്ടറേറ്റിലും 27ന്‌ തിരുവനന്തപുരത്ത്‌ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ്‌ എന്‍ജിനീയേഴ്സ്‌ ഹാളിലും സമിതി ഹിയറിംഗ് നടത്തും. ചീഫ്‌ സെക്രട്ടറി, ഭ‌ക്‍ഷ്യ സെക്രട്ടറി, എഫ്സിഐ അധികൃതര്‍ എന്നിവരുമായി ചര്‍ച്ച നടത്തും.

സംസ്ഥാനത്തെ റേഷന്‍ കടകള്‍ സന്ദര്‍ശിച്ചും സമിതി പരിശോധന നടത്തും. 29നായിരിക്കും സമിതി അംഗങ്ങള്‍ സംസ്ഥാനത്തുനിന്ന് മടങ്ങുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :