മുല്ലപ്പെരിയാര്‍; ജലനിരപ്പ് താഴുന്നു

തൊടുപുഴ| WEBDUNIA|
PRO
PRO
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടിയ അളവില്‍ താഴുന്നു. ബുധനാഴ്ച 112.7 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്‌. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത്‌ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 117 അടിയായിരുന്നു ജലനിരപ്പ്‌. വര്‍ധിച്ചു വരുന്ന അന്തരീക്ഷ ഊഷ്മാവിനാല്‍ ബാഷ്പീകരണ നഷ്ടവും ഉയര്‍ന്ന തോതിലാണ്‌ ഇതാണ് ജലനിരപ്പ് കൂടുതല്‍ താഴാന്‍ കാരണം.

ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. 25 ദിവസം വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. ബുധനാഴ്ച ഡാമിലെ ജലനിരപ്പ്‌ 0.34 അടി കൂടി കുറഞ്ഞ്‌ 2322.90 അടിയായി. സംഭരണിയിലെ വെള്ളം 25.2 ശതമാനത്തില്‍നിന്നു 24.9 ശതമാനം ആയി കുറഞ്ഞു.

മുന്‍ വര്‍ഷം 55 ശതമാനം വെള്ളം ഉണ്ടായിരുന്ന സ്ഥാനത്ത്‌ ഇപ്പോള്‍ പകുതി മാത്രമാണുള്ളത്‌. 563. 9 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ്‌ ഇനി അണക്കെട്ടിലുള്ളത്‌.

മൂലമറ്റം പവര്‍ ഹൗസില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനം 1.64 ദശലക്ഷം യൂണിറ്റായിരുന്നു. വൈകുന്നേരങ്ങളിലെ പീക്ക്‌ ലോഡ്‌ ആവശ്യം നിറവേറ്റുന്നതിനാണ്‌ പ്രധാനമായും മൂലമറ്റം പവര്‍ഹൗസില്‍നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :