മുല്ലപ്പെരിയാര്‍ ജലനിരപ്പ് 134.9 അടിയായി; ആറിടങ്ങളില്‍ ചോര്‍ച്ച കണ്ടെത്തി
ഇടുക്കി|
WEBDUNIA|
PRO
ഇടുക്കിയില്‍ കനത്ത മഴ തുടരുന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 134.9 അടിയാണ് ബുധനാഴ്ച ജലനിരപ്പ് രേഖപ്പെടുത്തിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പുയര്‍ന്നതോടെ പുതിയ ചോര്‍ച്ചകളും കണ്ടെത്തി.
പതിനേഴാം ബ്ലോക്കിനും, പതിനെട്ടാം ബ്ലോക്കിനും മധ്യത്തിലാണ് ചോര്‍ച്ച കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആറിടങ്ങളിലാണ് ചോര്‍ച്ച. ചിലയിടങ്ങളില്‍ വെള്ളം പുറത്തേക്ക് ചീറ്റിത്തെറിക്കുന്നുണ്ട്.
അണക്കെട്ട് മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട് സിമന്റ് പൂശി അടച്ച ഭാഗങ്ങളില്‍ കൂടിയാണ് പലയിടത്തും വെള്ളം ഒഴുകിയിറങ്ങുന്നത്. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ ചോര്‍ച്ചകൂടാന്‍ സാധ്യതയുണ്ട്. സമീപപ്രദേശത്തെ ജനങ്ങള്‍ ആശങ്കയിലാണ്.