മുല്ലപ്പെരിയാര്‍: ഉന്നതാധികാര സമിതിയുടെ കാലാവധി നീട്ടി
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified തിങ്കള്‍, 27 ഫെബ്രുവരി 2012 (12:16 IST)
PRO
PRO
ഫെബ്രുവരി 29ന് കാലാവധി അവസാനിരിക്കെ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ കാലാവധി നീട്ടി. ഏപ്രില്‍ 30വരെയാണ് സുപ്രീംകോടതി കാലാവധി നീട്ടിയത്. ജസ്റ്റിസ് ഡി കെ ജയിന്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നീട്ടി നല്‍കണമെന്നു സമിതി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.
അണക്കെട്ടിലെ സുര്‍ക്കി മിശ്രിതത്തിന്റെ അളവ് കണ്ടെത്താനുളള പരിശോധന പൂര്‍ത്തിയായിട്ടില്ലെന്നും ഇത് പൂര്‍ത്തിയാകാതെ അന്തിമ റിപ്പോര്‍ട്ട് നല്‍കരുതെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കാലാവധി നീട്ടിനല്‍കണമെന്ന് സമിതി സുപ്രീംകോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തെയും തമിഴ്‌നാടിനെയും സുപ്രീംകോടതി വിമര്‍ശിച്ചു. ഇരു സംസ്ഥാനങ്ങളും സമിതിയുമായി സഹകരിക്കണമെന്നും സിറ്റിംഗുകളില്‍ പങ്കെടുക്കുന്നത് മാത്രം സഹകരണം ആയി കാണാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.