കോഴിക്കോട്|
JOYS JOY|
Last Updated:
ബുധന്‍, 13 മെയ് 2015 (19:22 IST)
മുന്‍ഭാര്യ
നസീമ നല്കിയ പരാതിയില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖിന് കോടതി നോട്ടീസ് അയച്ചു. സിദ്ദിഖും കുടുംബവും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് കാണിച്ചാണ് നസീമ പരാതി നല്കിയിരിക്കുന്നത്.
തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. പണവും ആഭരണങ്ങളും തട്ടിയെടുത്തു. തന്റെ രണ്ടു മക്കള്‍ക്കും കാന്‍സര്‍ രോഗിയായ തനിക്കും ചെലവിനു തരണമെന്നും പരാതിയില്‍ നസീമ ആവശ്യപ്പെടുന്നുണ്ട്. ഈ പരാതിയില്‍ ആണ് കോടതി സിദ്ദിഖിന് നോട്ടീസ് അയച്ചിരിക്കുന്നത്.
ഏപ്രില്‍ 23ന് ഹാജരാകണം എന്നാവശ്യപ്പെട്ട് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എന്‍ ഷാബിര്‍ ഇബ്രാഹിം ആണ് നോട്ടീസ് പുറപ്പെടുവിച്ചത്.
2014 ജൂലൈ 15ന് കോഴിക്കോട്ടെ മേരിക്കുന്നിലെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ സിദ്ദിഖ് പിന്നീട് ജനുവരിയില്‍ വെള്ളപേപ്പറില്‍ ത്വലാഖ് ചൊല്ലിയതായി എഴുതി അറിയിക്കുകയായിരുന്നുവെന്നും ഹര്‍ജിക്കാരി പറയുന്നു.