കോഴിക്കോട്|
JOYS JOY|
Last Modified ഞായര്‍, 26 ഏപ്രില്‍ 2015 (17:19 IST)
കുവൈറ്റില്‍ കാണാതായ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പേരാമ്പ്ര ഇടപ്പാറ സ്വദേശി റമീസ് അബ്ദുള്‍ സലാമിന്റെ മൃതദേഹം ആണ് കുവൈറ്റിലെ സുറയിലെ ഒഴിഞ്ഞ സ്ഥലത്ത് കണ്ടെത്തിയത്. 29 വയസ്സ് ആയിരുന്നു.
മണ്ണില്‍ മൂടിയ നിലയില്‍ ആയിരുന്നു മൃതദേഹം. കൈകള്‍ പുറത്തു കണ്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം കണ്ട പാകിസ്ഥാന് തൊഴിലാളികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഒഴിഞ്ഞ സ്ഥലത്തെ മണല്കൂനയില് വലതുകൈ പുറത്തായ നിലയിലായിരുന്നു മൃതദേഹം. പൊലീസത്തെി വിരലടയാളം പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്.
രണ്ടുമാസം മുമ്പാണ് റമീസ് കുവൈറ്റില്‍ എത്തിയത്. അഹമദിയിലെ ഒ എന്‍ ജി കമ്പനിയില്‍ ഇലക്ട്രോണിക് എഞ്ചിനീയര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.
ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിക്കാനായി അബൂ ഖലീഫയിലെ താമസസ്ഥലത്ത് നിന്നും തൊട്ടടുത്ത ഹോട്ടലിലേക്ക് പോയ റമീസ് പിന്നീട് തിരികെ എത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് റമീസിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയിലടക്കം പരാതി നല്‍കിയിരുന്നു.