മുന്നണി വിടുന്നത് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എ എ അസീസ്

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 10 ഏപ്രില്‍ 2015 (14:47 IST)
യു ഡി എഫ് വിടുന്നത് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ എ അസീസ്. ഇടതുമുന്നണി നശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് ആര്‍ എസ് പി മുന്നണി വിട്ടതെന്നും അസീസ് വ്യക്തമാക്കി. ചന്ദ്രചൂഢന്റെ പ്രതികരണം എന്ത് ഉദ്ദേശിച്ചാണെന്ന് അറിയില്ലെന്നും അസീസ് വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനിടെ, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം യു ഡി എഫ്, ആര്‍ എസ് പിക്ക് നല്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസില്‍ ഇതു സംബന്ധിച്ച ആലോചന നടക്കുന്നതായാണ് സൂചനകള്‍. രാജ്യസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഇതു സംബന്ധിച്ച അറിയിപ്പ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്നണി ബന്ധമുപേക്ഷിക്കാന്‍ ആര്‍ എസ് പിക്ക് മൂന്നു മണിക്കൂര്‍ മതിയെന്നും 33 വര്‍ഷത്തെ എല്‍ ഡി എഫ് ബന്ധം ഉപേക്ഷിച്ചത് മൂന്നു ദിവസം കൊണ്ടാണെന്നും ചന്ദ്രചൂഢന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ യു ഡി എഫില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :