മുടി മുറിക്കില്ല, അക്കാര്യം ചര്‍ച്ച ചെയ്യാന്‍ മാത്രം സി പി ഐ തരം‌താണിട്ടില്ല: പന്ന്യന്‍

തിരുവനന്തപുരം| WEBDUNIA|
PRO
തന്‍റെ മുടി മുറിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. തന്‍റെ മുടി മുറിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ മാത്രം സി പി ഐ സംസ്ഥാന കമ്മിറ്റി തരംതാണിട്ടില്ലെന്നും പന്ന്യന്‍ വ്യക്തമാക്കി. ഇതെല്ലാം ആരോ പ്രചരിപ്പിച്ച നുണക്കഥയാണെന്നും, ഇതൊക്കെ ഒരു തമാശയായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ മുടി മുറിക്കേണ്ടതില്ലെന്ന് അച്യുതമേനോന്‍ ഉള്‍പ്പടെയുള്ള ആദരണീയരായ നേതാക്കള്‍ മുമ്പ് വ്യക്തമാക്കിയിട്ടുള്ളതാണ്. 37 വര്‍ഷമായി ഞാന്‍ തലമുടി നീട്ടി വളര്‍ത്തുന്നതാണ്. ഈ വിഷയം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന്‌ ഉന്നതനേതാക്കളെല്ലാം നിലപാടെടുത്തിട്ടുള്ളതാണ് - പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

ഉന്നതനിലവാരം പുലര്‍ത്തുന്ന കമ്മിറ്റി അംഗങ്ങളും കമ്മിറ്റിയുമാണ് സി പി ഐയുടേത്. മുടിമുറിക്കല്‍ വിഷയം ചര്‍ച്ച ചെയ്യേണ്ട നിലയില്‍ സംസ്ഥാന കമ്മിറ്റി തരംതാണിട്ടില്ല. സംസ്ഥാനത്തെ എത്രയോ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട് - പന്ന്യന്‍ രവീന്ദ്രന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :