മുഖ്യമന്ത്രിയോട് കാര്യങ്ങളെല്ലാം നേരിട്ടുകണ്ട് പറഞ്ഞെന്ന് ശ്വേതാ മേനോന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പ്രസിഡന്‍ഷ്യല്‍ ട്രോഫി വള്ളംകളിയുടെ ഉദ്ഘാടനചടങ്ങിനിടെയുണ്ടായ സംഭവങ്ങള്‍ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പറഞ്ഞെന്ന് നടി ശ്വേതാമേനോന്‍. നേരത്തെ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രിയോടും പറഞ്ഞത്. മുഖ്യമന്ത്രിയെ നേരില്‍ കാണുമെന്ന് നേരത്തെ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കണ്ടത്. നടന്ന സംഭവങ്ങളെല്ലാം വിശദമായി അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്നും ശ്വേത പറഞ്ഞു. പ്രസ്‌ക്ലബ് വനിതാ ജേര്‍ണലിസ്റ്റ്‌സ് ഫോറം ഉദ്ഘാടനത്തിനെത്തിയതായിരുന്നു ശ്വേത.

ചടങ്ങിനിടെ താന്‍ അപമാനിക്കപ്പെട്ടു എന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. പരാതി പിന്‍വലിക്കാനുണ്ടായ കാരണം മാധ്യമങ്ങളിലൂടെ പീതാംബരക്കുറുപ്പ് മാപ്പ് പറഞ്ഞതുകൊണ്ടാണ്. എംപി ഫോണില്‍ വിളിച്ച് മാപ്പപേക്ഷിച്ചിരുന്നു. മാധ്യമങ്ങളിലൂടെ മാപ്പ് പറയുന്നത് തന്റെ അച്ഛന്‍ കേട്ടു.

മാപ്പ് പറഞ്ഞുവെന്ന് അച്ഛന്‍ പറഞ്ഞതനുസരിച്ചാണ് പരാതി പിന്‍വലിച്ചത്.
സ്പര്‍ശനത്തിലോ ദര്‍ശനത്തിലോ തെറ്റുണ്ടെങ്കില്‍ പൊറുക്കണമെന്ന് പരസ്യമായി പറഞ്ഞതിനാലാണ് മാപ്പ് കൊടുത്തത്. വിഷയത്തില്‍ കൂടുതലൊന്നും പ്രതികരിക്കാനില്ല.
സിനിമയിലെ കഥാപാത്രങ്ങളെ പോലെ കരുത്ത് ജീവിതത്തിലുണ്ടോയെന്ന ചോദ്യത്തിന് തന്റെ കഥാപാത്രങ്ങളില്‍ കാണുന്ന ആളല്ല താന്‍ എന്നായിരുന്നു ശ്വേതയുടെ മറുപടി. ശ്വേതയ്‌ക്കെതിരെ പറഞ്ഞ കൊല്ലം ഡിസിസി പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണമുണ്ടായല്ലോ എന്ന് ചോദിച്ചപ്പോള്‍ താനാരെയും കല്ലെറിഞ്ഞിട്ടില്ല എന്നായിരുന്നു ശ്വേതയുടെ പ്രതികരണം. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്ന് ശ്വേത പറഞ്ഞു. എന്നാല്‍ ഇലയുടെയും മുള്ളിന്റെയും കഥയിലെ ഇലയാണ് താനെന്നും ശ്വേത പറഞ്ഞു.

ജേര്‍ണലിസ്റ്റ് പ്രീമിയര്‍ ലീഗിന്റെ തീംസോങ് ശ്വേതാമേനോന്‍ പ്രകാശനം ചെയ്തു. ജെപിഎല്ലിന്റെ മാന്‍ ഓഫ് ദി സീരീസിന് ശ്വേതയുടെ മകള്‍ സബൈനയുടെ പേരില്‍ ക്യാഷ് അവാര്‍ഡുണ്ടാകും. തീംസോങ്ങില്‍ ശ്വേതാമേനോനും അഭിനയിക്കുന്നുണ്ട്. രാജ്യത്തുതന്നെ ആദ്യമായാണ് ജേര്‍ണലിസ്റ്റുകളുടെ ക്രിക്കറ്റ് ലീഗ് നടക്കുന്നതെന്നും ആശംസകള്‍ നേരുന്നുവെന്നും ശ്വേത പറഞ്ഞു. ജയന്‍ പിഷാരടിയാണ് സംഗീത സംവിധായകന്‍.

തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ വിമന്‍സ് ഫോറം ഉദ്ഘാടനം ചെയ്തു. റഷ്യന്‍ പത്രപ്രവര്‍ത്തക എക്കാറ്റെറീന പര്‍ഷീന വിമന്‍സ് ഫോറം ഉദ്ഘാടനച്ചടങ്ങിനെത്തിയിരുന്നു. ഇതോടനുബന്ധിച്ച് സ്റ്റുഡന്റ്‌സ് ക്ലബിലെ കുട്ടികളുമായി ശ്വേത നര്‍മ്മസല്ലാപം നടത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

തൃശ്ശൂരില്‍ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം; ...

തൃശ്ശൂരില്‍ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം; കമ്പ്യൂട്ടറുകളും രേഖകളും കത്തിനശിച്ചു
തൃശ്ശൂരില്‍ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം. കുന്തംകുളത്ത് പ്രവര്‍ത്തിക്കുന്ന ...

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്; ആഗോളവിപണിയെ ...

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്; ആഗോളവിപണിയെ പിടിച്ചുകുലുക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍
ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ ...

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ ...

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; ചര്‍ച്ച നടത്തുന്നത് മൂന്നാം തവണ
ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുഴുവന്‍ ...

വാളയാര്‍ കേസ്: പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ...

വാളയാര്‍ കേസ്: പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
വാളയാര്‍ കേസ് പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം ...

India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ...

India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്താമെന്ന് മുഹമ്മദ് യൂനസ് , ബംഗ്ലാദേശ് തലചൊറിയുന്നത് തീക്കൊള്ളിയുമായി
സാമ്പത്തികമായി തകര്‍ന്ന ബംഗ്ലാദേശിനെ സഹായിക്കാന്‍ ചൈനയെ ക്ഷണിച്ചിരിക്കുകയാണ് ബംഗ്ലാദേശ് ...