മുഖ്യമന്ത്രിയെ ആക്രമിച്ച സംഭവം: എം എല്‍ എമാര്‍ ഹാജരായി

കണ്ണൂര്‍| Last Updated: തിങ്കള്‍, 12 മെയ് 2014 (13:33 IST)
മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് എം എല്‍ എമാര്‍ പൊലീസ് സംഘത്തിന് മുമ്പില്‍ ഹാജരായി. എംഎല്‍എമാരായ കെ കെ നാരായണന്‍, സി കൃഷ്ണന്‍ എന്നിവരാണ് ഹാജരായത്. ഇവരില്‍ നിന്ന് പൊലീസ് സംഘം മൊഴിയെടുത്തു എന്നാണ് വിവരം.

തളിപ്പറമ്പ് ഡിവൈഎസ്പി കെ എസ് സുദര്‍ശന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്.

അന്യായമായി സംഘം ചേര്‍ന്നു എന്നാണ് ഇരുവര്‍ക്കുമെതിരായ കുറ്റം. ഇരുവരെയും ഒന്നും രണ്ടും പ്രതികളായി കുറ്റപത്രം സമര്‍പ്പിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :