തിരുവനന്തപുരം|
AISWARYA|
Last Modified തിങ്കള്‍, 31 ജൂലൈ 2017 (13:03 IST)
ബിജെപി ആര്‍എസ്എസ് നേതാക്കളുമായുള്ള സമാധാന ചര്‍ച്ച റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആട്ടിയിറക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
മുഖ്യമന്ത്രിയുടേത് ഗ്രാമീണ ഭാഷയായിരിക്കാമെന്നും പുറത്ത് പോകാന്‍ പല രീതിയിലും പറയാമെന്നുമായിരുന്നു കാനത്തിന്റെ മറുപടി. ഇതൊന്നും വലിയ വിഷയമാക്കേണ്ടതില്ലെന്നും അദ്ദേഹം പത്രക്കാരെ അധിക്ഷേപിച്ചിട്ടൊന്നുമില്ലെന്നും കാനം പറഞ്ഞു. അതേസമയം സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവര്‍ണറുടെ നടപടിയെ കാനം വിമര്‍ശിച്ചു.
ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയത് ഭരണഘടനാ വിരുദ്ധമാണ്. സര്‍ക്കാരിനോട് ആജ്ഞാപിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും കാനം പറഞ്ഞു. അതേസമയം മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ട സംഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മുമ്പില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറികോടിയേരി ബാലകൃഷ്ണനും കാര്യമായ പ്രതികരണം നടത്തിയില്ല.