കൊച്ചി|
jibin|
Last Updated:
ബുധന്‍, 23 മാര്‍ച്ച് 2016 (17:03 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് ഇറങ്ങണെമെന്ന് പറഞ്ഞ് ആര് സമീപിച്ചാലും അതിന് ഒരുക്കമല്ലെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഞാന്‍ മത്സരിക്കാനില്ല, ഈ ആവശ്യം ഉന്നയിച്ച് ആരും സമീപിച്ചിട്ടില്ല.
സമീപിച്ചാലും പോകില്ല. എന്റെ രംഗത്ത് നിൽക്കാനാണ് താൽപര്യം.
സിനിമ രംഗത്തുള്ളവർ മത്സരിക്കുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയെന്ന നിലയില്‍ തിളങ്ങിയ കെബി ഗണേഷ് കുമാറിന്റെ മാതൃക താൽപര്യമുള്ളവർക്ക് പിന്തുടരാം. സംവിധായകൻ രാമു കാര്യാട്ട് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, യോജിച്ച രാഷ്ട്രീയ സമീപനങ്ങളും പശ്ചാത്തലവും ഉള്ളവരാകണം മത്സരിക്കേണ്ടത്. സിനിമയിലുള്ളവര്‍ക്ക് രാഷ്‌ട്രീയ താല്‍പ്പര്യമുണ്ടെങ്കില്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നതില്‍ തെറ്റില്ല. ഈ കാര്യത്തില്‍ തെറ്റായി ഒന്നുമില്ല. മറ്റ് വിഭാഗങ്ങളിലുള്ളവര്‍ക്കും തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങാമെന്നും അടൂര്‍ പറഞ്ഞു.
ദിലീപും കാവ്യാ മാധവനും കേന്ദ്ര കഥാപാത്രങ്ങളാവുന്ന തന്റെ പുതിയ സിനിമയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അടൂർ ഗോപാലകൃഷ്ണൻ.