വി എസിനെ അധിക്ഷേപിച്ച് പ്രസംഗിച്ച സംഭവം; ഗണേഷിനെതിരായ കേസ് സിപിഎം പിന്‍വലിച്ചു

പൊതുപരിപാടിയില്‍ പ്രസംഗിക്കവെ പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദനെ അധിക്ഷേപിച്ച് സംസാരിച്ച സംഭവത്തില്‍ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയ്ക്ക് എതിരെ സി പി എം നല്‍കിയ പരാതി പിന്‍വലിച്ചു. ഡി വൈ എഫ് ഐ നേതാവ് സജീഷ് നല്‍കിയ പരാതിയാണ് ഇപ്പോള്‍ പിന്‍‌വലിച്ചത്.

വി എസ്, സിപിഎം, ഗണേഷ് കുമാര്‍ VS, CPM, Ganesh Kumar
rahul balan| Last Modified ശനി, 2 ഏപ്രില്‍ 2016 (19:10 IST)
പൊതുപരിപാടിയില്‍ പ്രസംഗിക്കവെ പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദനെ അധിക്ഷേപിച്ച് സംസാരിച്ച സംഭവത്തില്‍ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയ്ക്ക് എതിരെ സി പി എം നല്‍കിയ പരാതി പിന്‍വലിച്ചു. ഡി വൈ എഫ് ഐ നേതാവ് സജീഷ് നല്‍കിയ പരാതിയാണ് ഇപ്പോള്‍ പിന്‍‌വലിച്ചത്.

2011ലാണ് പത്തനാപുരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടന്ന പൊതുപരിപാടിയില്‍ വി എസിനെ അധിക്ഷേപിച്ച് ഗണേഷ് കുമാര്‍ സംസാരിച്ചത്. സംഭവത്തില്‍ ഗണേഷ് മാപ്പ് പറഞ്ഞിരുന്നു. ഗണേഷ് കുമാര്‍ യു ഡി എഫ് വിട്ട് എല്‍ ഡി എഫില്‍ എത്തിയ സാഹചര്യത്തിലാണ് സി പി എം പരാതി പിന്‍വലിച്ചത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :