മുഖ്യമന്ത്രിക്കുനേരെ ആക്രമണമുണ്ടായത്‌ ആഭ്യന്തര വകുപ്പിന്റെ വീഴ്‌ചയെന്ന് കെ സുധാകരന്‍

കണ്ണൂര്‍| WEBDUNIA|
PRO
PRO
കണ്ണൂരില്‍ മുഖ്യമന്ത്രിയ്‌ക്കുനേരെ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട്‌ ആഭ്യന്തരവകുപ്പിനെതിരേ രൂക്ഷവിമര്‍ശനവുമായി കെ സുധാകരന്‍ എംപി രംഗത്തെത്തി. പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്‌ചയാണ്‌ മുഖ്യമന്ത്രിക്ക്‌ നേരിടേണ്ടിവന്നത്‌. നിഷ്‌ക്രിയത്വം പാലിക്കുന്ന പൊലീസുകാര്‍ക്കു നേരെ ചെറുവിരല്‍ പോലും അനക്കാന്‍ ആഭ്യന്തര വകുപ്പ്‌ തയാറായിട്ടില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

കാറ്റുവിതച്ച്‌ കൊടുങ്കാറ്റ്‌ കൊയ്യുന്ന നയമാണ്‌ ആഭ്യന്തര വകുപ്പിന്റേത്‌. പൊലീസ്‌ സംവിധാനത്തെ നിര്‍വീര്യമാക്കാനേ ഇത്‌ സഹായിക്കൂവെന്നും കെ സുധാകരന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :