മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ ക്ഷണിച്ചത് തോമസ് ഐസക്; പിണറായിക്ക് ഓര്‍മ്മക്കുറവാണെന്ന് ഗൗരിയമ്മ
ആലപ്പുഴ|
WEBDUNIA|
PRO
PRO
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ ക്ഷണിച്ചത് തോമസ് ഐസക്കാണെന്ന് കെ ആര്‍ ഗൗരിയമ്മ. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ തന്നെയാണ് ക്ഷണിച്ചതെന്നും ഗൗരിയമ്മ വ്യക്തമാക്കി. തോമസ് ഐസക്കുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല. മുഖ്യമന്ത്രിയാകാന്‍ തന്നെ ക്ഷണിച്ചിട്ടില്ലെന്ന പറയുന്ന പിണറായി വിജയന് ഓര്‍മ്മക്കുറവുണ്ടെന്നും ഗൗരിയമ്മ പറഞ്ഞു.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ എല്‍ഡിഎഫ് ക്ഷണിച്ചെന്ന് ഗൗരിയമ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തന്നെ പുറത്താക്കിയത് എന്തിനെന്ന് ആദ്യം വിശദീകരിക്കണമെന്ന മറുപടിയാണ് ഇതിന് നല്‍കിയതെന്നും അവര്‍ പറഞ്ഞിരുന്നു. വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആദ്യം പരിഗണിച്ചത് തന്നെയാണെന്നാണ് ഗൗരിയമ്മ വെളിപ്പെടുത്തിയത്.
ഗൗരിയമ്മ സിപിഐഎമ്മിലേക്ക് തിരിച്ചുപോകുന്നുവെന്ന വാര്‍ത്ത ശക്തമാകുന്നതിനിടെയായിരുന്നു ഗൗരിയമ്മയുടെ പ്രസ്താവന. എല്‍ഡിഎഫില്‍ നിന്ന് ഓഫര്‍ ലഭിച്ചാല്‍ സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും ഗൗരിയമ്മ നേരത്തെ പറഞ്ഞിരുന്നു. ഇടത് മുന്നണിയിലേക്ക് തിരികെ വരുന്നത് സംബന്ധിച്ച് പിണറായി വിജയന്‍ ദല്ലാള്‍ മുഖേന ചര്‍ച്ച നടത്തിയെന്നും ഗൗരിയമ്മ പറഞ്ഞിരുന്നു.
എന്നാല്‍ എല്‍ഡിഎഫില്‍ നിന്ന് നല്ല ഓഫര്‍ ലഭിച്ചാല്‍ പരിഗണിക്കുമെന്നും 2006ലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിസ്ഥാനം സിപിഎം ഓഫര്‍ ചെയ്തിരുന്നുമെന്നുമുള്ള ഗൗരിയമ്മയുടെ പ്രസ്താവനയില്‍ വസ്തുതയില്ലെന്നുമായിരുന്നു പിണറായിയുടെ പ്രതികരണം.