ആലപ്പുഴ|
JOYS JOY|
Last Modified ബുധന്‍, 8 ഏപ്രില്‍ 2015 (18:25 IST)
സംസ്ഥാന സര്‍ക്കാരിന്റെ ചീഫ് വിപ്പു സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട പി സി ജോര്‍ജിനെ പിന്തുണച്ച് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ ആണ് വെള്ളാപ്പള്ളി നടേശന്‍ നിലപാട് വ്യക്തമാക്കിയത്.
യു ഡി എഫില്‍ നിന്നു പുറത്താക്കിയാലും ജോര്‍ജിന്റെ ജനപിന്തുണ കുറയില്ല. പൂഞ്ഞാറില്‍ മത്സരിച്ചാല്‍ ജോര്‍ജ് ഇനിയും വിജയിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.
ഭരണത്തില്‍ ഉള്ളവര്‍ക്ക് നാണവും മാനവും ഇല്ല. മുഖ്യമന്ത്രിക്ക് എല്ലാം അറിയാം. അദ്ദേഹം, പൊട്ടനായി അഭിനയിക്കുകയാണെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.