മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നു

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 4 ജൂലൈ 2013 (11:46 IST)
PRO
മുഖ്യമന്ത്രി ഉമ്മന്‍‌ചാന്‍ണ്ടി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നു. രാജ്ഭവനില്‍ എത്തിയ മുഖ്യമന്ത്രി അതീവരഹസ്യമായിട്ടാണ് കൂടിക്കാഴ്ച നടത്തുന്നത്.

സോളാര്‍ അടക്കമുള്ള വിവാദങ്ങള്‍ കേരള രാ‍ഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച. എന്നാല്‍ മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല. ഗവര്‍ണര്‍ പ്രഭാതഭക്ഷണത്തിന് ക്ഷണിച്ചിരുന്നുവെന്ന് മാത്രമാണ് ഓഫീസ് നല്‍കുന്ന വിശദീകരണം.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗവര്‍ണറുമായി കൂടിക്കാഴ്ച രാഷ്ട്രീയ പ്രാധാന്യള്ളതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :