കോഴിക്കോട്|
സജിത്ത്|
Last Modified വ്യാഴം, 2 നവംബര്‍ 2017 (08:33 IST)
ഗെയില്‍ വാതക പൈപ്പ്ലൈന് സമര പന്തല്‍ പൊലീസ് പൊളിച്ചു നീക്കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ പിടിയിലായവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനുള്ള കേസ്. സംഘര്‍ത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത 21 പേര്‍ക്കെതിരെയാണ് പൊതുമുതല്‍ നശിപ്പിച്ച കുറ്റം ആരോപിച്ച് കേസെടുത്തത്. പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ കോടതി റിമാൻഡ് ചെയ്തു.
നിർദിഷ്ട കൊച്ചി-മംഗലാപുരം ഗെയിൽ വാതക പൈപ്പ് ലൈനിനെതിരേ എരഞ്ഞിമാവിലാണ് സമരം നടക്കുന്നത്. ഒരു മാസക്കാലമായി നിർത്തിവച്ച ജോലികൾ പുനരാരംഭിക്കാനായി ബുധനാഴ്ച രാവിലെ വൻ പൊലീസ് സന്നാഹവുമായി ഗെയിൽ അധികൃതർ എത്തിയ വേളയിലാണ് സമരക്കാർ പ്രതിഷേധവുമായെത്തി അവരെ തടഞ്ഞത്. ഇതാണ് സംഘർഷങ്ങളിൽ കലാശിച്ചത്.