മിമിക്രി താരത്തിനെ കാമുകി കൊന്ന് ചാക്കിലാക്കി; പ്രണയം നഷ്ടമാകാതിരിക്കാന്‍ ചെയ്ത അരുംകൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍
PRO
ഇവര്‍ സ്ഥാപനത്തില്‍ എത്തിയപ്പോള്‍ പുറത്തുകാത്തുനിന്ന സംഘം അകത്തു കയറി. അവര്‍ ലെനീഷിന് ബന്ധിച്ചു. തുടര്‍ന്ന് അവിടെ സൂക്ഷിച്ചുവച്ചിരുന്ന ആസിഡ് എടുത്തുകൊണ്ടുവന്ന് ശ്രീകല മുഖത്ത് ഒഴിച്ചു.
ആസിഡ് മുഖത്ത് കാര്യമായി വീണില്ല. മറ്റൊരാള്‍ ആസിഡ് വായില്ഒഴിച്ചുകൊടുത്തു. തല ഭിത്തിയില്‍ ഇടിച്ചതോടെ ലെനീഷിന് ബോധം നഷ്ടപ്പെട്ടു. അധികം താമസിയാതെ മരിക്കുകയായിരുന്നു.
ഒരാള്‍ അടുത്തുള്ള കടയില്‍ നിന്ന് വലിയൊരു ചാക്ക് വാങ്ങിക്കൊണ്ടുവന്നു. തുടര്‍ന്ന് സംഘം ഓട്ടോയില്‍ കയറ്റി പാമ്പാടിയില്‍ കൊണ്ടുവന്ന് തള്ളിയശേഷം തിരിച്ചുപോവുകയായിരുന്നു.
തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. അന്നനാളത്തിലും ആമാശയത്തിലും ശ്വാസകോശത്തിലും ആസിഡിന്റെ അംശം കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. സംഘാംഗങ്ങളെ തേടി പൊലീസ് പലയിടങ്ങളിലും അന്വേഷണം നടത്തുകയാണ്.