മിന്നാമ്പാറ എസ്റ്റേറ്റ്: സര്‍ക്കാര്‍ ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 20 ഓഗസ്റ്റ് 2013 (15:10 IST)
PRO
നെല്ലിയാമ്പതിയിലെ മിന്നാമ്പാറ എസ്റ്റേറ്റ് കേസില്‍ സംസ്ഥാന ഹൈക്കോടതി നടപടി തടയണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം സുപ്രീം കോടതി തള്ളി.

പ്രശ്നവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ നടക്കുന്ന നടപടികള്‍ തടയാനാവില്ലെന്നും ഹൈക്കോടതി വിധി എതിരായാല്‍ സര്‍ക്കാരിന്‌ സുപ്രീം കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. ഇതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു.

മിന്നാമ്പാറ എസ്റ്റേറ്റ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും നെല്ലിയാമ്പതി പ്ലാന്‍റേഷനും തമ്മില്‍ നടന്ന കേസില്‍ തോട്ടഭൂമിയിലെ 200 ഏക്കര്‍ ഭൂമി അളന്നു തിരിച്ച് കൈവശാവകാശക്കാര്‍ക്ക് നല്‍കാന്‍ ഹൈക്കോടതി മുമ്പ് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും 2012 സെപ്റ്റംബര്‍ ന്‌ സ്റ്റേ സമ്പാദിക്കുകയും ചെയ്തിരുന്നു.

എസ്റ്റേറ്റിലെ ബംഗ്ലാവ് സര്‍ക്കാര്‍ സീല്‍ ചെയ്തിരുന്നു. ഇതിനെതിരെ ഉടമകള്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. ഈ അപ്പീലിലെ നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ടാണ്‌ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :